യുഎസ് ഭീഷണിക്ക് മറുപടി:ദീർഘദൂര മിസൈലുകളുടെ പ്രഹരശേഷി വർധിപ്പിക്കുന്നതായി ഇറാൻ
അതേസമയം, അമേരിക്ക നയതന്ത്ര പാത തിരഞ്ഞെടുക്കുമെന്നാണ് ഇറാൻ പ്രതീക്ഷിക്കുന്നതെന്നും എന്നാൽ അമേരിക്ക വീണ്ടും സൈനിക നടപടിയിലേക്ക് തിരിയുകയാണെങ്കിൽ അതിനെ നേരിടാൻ തങ്ങൾ സജ്ജമാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഞായറാഴ്ച വിദേശ അംബാസഡർമാരോടും നയതന്ത്രജ്ഞരോടുംസംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അമേരിക്ക വീണ്ടും വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ ആരംഭിക്കുകയാണെങ്കിൽ, അതിനെതിരെ കൂടുതൽ ശക്തവും വിപുലവുമായ തിരിച്ചടിക്ക് ഇറാൻ തയ്യാറെടുക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങൾ വ്യാഴാഴ്ച റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നു.
"അവർ വീണ്ടും സൈനിക നടപടികളിലേക്ക് നീങ്ങുകയാണെങ്കിൽ, ഞങ്ങൾ മുമ്പത്തേതിനേക്കാൾ മികച്ച രീതിയിൽ സജ്ജരായിരിക്കും; സ്വയം പ്രതിരോധിക്കാൻ ആവശ്യമായ ഏത് നടപടിയും ഞങ്ങൾ സ്വീകരിക്കും," അരാഗ്ചി പറഞ്ഞു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക