Advertisement
Arab World

നീതിയുക്തമായ കരാറിന് ഇറാൻ ഇപ്പോഴും സന്നദ്ധമെന്ന് മസൂദ് പെസെഷ്കിയാൻ, ഇറാന് നഷ്ടപരിഹാരവും സുരക്ഷാ ഉറപ്പും നൽകണമെന്ന് വ്ളാദ്മിർ പുട്ടിൻ

Published: October 07, 2026
തെഹ്റാൻ : "മേഖലയിൽ ശാശ്വതമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന, സന്തുലിതവും നീതിയുക്തവുമായ ഒരു കരാറിലെത്താൻ ഇറാൻ ഇപ്പോഴും തയാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.റഷ്യൻ പ്രസിഡണ്ട്  വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനിയൻ ജനതയുടെ ദേശീയ താൽപ്പര്യങ്ങളും അവകാശങ്ങളുമാണ് ഞങ്ങളുടെ 'റെഡ് ലൈൻ' (ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത അതിർത്തി) എന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്താരാഷ്ട്ര നിയമ ചട്ടക്കൂടുകൾ പാലിക്കാൻ അമേരിക്ക തയ്യാറാണെങ്കിൽ, ഒരു കരാറിലെത്തുക എന്നത് അസാധ്യമായ കാര്യമല്ലെന്ന് കൂട്ടിച്ചേർത്തു.
'മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളുടെ സാന്നിധ്യമോ ഇടപെടലോ ഇല്ലാതെ, സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനായി അയൽരാജ്യങ്ങളുമായി സഹകരിക്കാനും ഒന്നിച്ച് പ്രവർത്തിക്കാനും ഇറാൻ തയ്യാറാണ്-.പുട്ടിനുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുദ്ധനഷ്ടപരിഹാരം നൽകുന്നതിനും, ആക്രമണം ആവർത്തിക്കുന്നത് തടയാൻ ഇറാന് ദീർഘകാല സുരക്ഷാ ഉറപ്പുകൾ നൽകുന്നതിന് അമേരിക്കയും ഇസ്രായേലും തയ്യാറാകണമെന്ന് പുടിൻ ആവശ്യപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
Advertisement

NEWSROOMME VIDEOS

View All Videos