Advertisement
Arab World

‘ആ സ്വപ്നം ട്രംപ് ശവക്കുഴിയിലേക്ക് കൊണ്ടുപോകേണ്ടിവരും’; ഗൾഫിൽ യുഎസ് യുദ്ധക്കപ്പലുകൾക്ക് പ്രവേശനമില്ലെന്ന് ഇറാൻ

Published: October 24, 2026
തെഹ്റാൻ : അമേരിക്കൻ സൈനിക കപ്പലുകളെ ഒരു കാരണവശാലും ഗൾഫ് മേഖലയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആ സ്വപ്നം തന്റെ ശവക്കുഴിയിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് അമേരിക്കയും ഇസ്രായേലും ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് തുർക്കിയിലെ യുഎസ് അംബാസഡർ ടോം ബാരക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

"ഏത് സാഹചര്യത്തിലും, ഒരു കാരണവശാലും, അമേരിക്കൻ സൈനിക കപ്പലുകളെ ഗൾഫ് (അറേബ്യൻ ഗൾഫ്) മേഖലയിലേക്ക് പ്രവേശിക്കാൻ ഞങ്ങൾ അനുവദിക്കില്ല," എന്ന് ഇറാനിയൻ സായുധ സേനാ മേധാവി അലി അബ്ദുള്ളാഹി പറഞ്ഞതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

"അമേരിക്കൻ സൈനിക കപ്പലുകൾ അറേബ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നത് കാണാൻ യുഎസ് പ്രസിഡന്റ് സ്വപ്നം കാണുന്നുണ്ടാകാം. എന്നാൽ ആ സ്വപ്നം അദ്ദേഹം തന്റെ ശവക്കുഴിയിലേക്ക് തന്നെ കൊണ്ടുപോകേണ്ടി വരും."അദ്ദേഹം പറഞ്ഞു.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719


 
Advertisement