‘മദർ ഓഫ് ഓൾ ബോംബ്സിനെ നേരിടാൻ തയ്യാറാണ്’; ട്രംപിന് മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി
‘മദർ ഓഫ് ഓൾ ബോംബ്സ്’ (Mother of All Bombs) എന്നറിയപ്പെടുന്ന അതിശക്തമായ ബോംബിനെ നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അഖ്ലാഘി പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ആത്മവിശ്വാസത്തോടെയാണ് ഇറാൻ സൈന്യം തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന നടപടികളിൽനിന്ന് ട്രംപ് പിന്മാറണമെന്നും ഇറാന്റെ പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു. മേഖലയിലുള്ള അമേരിക്കൻ സൈനികരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുപോകുന്നതിലായിരിക്കണം ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ ബോംബാക്രമണം നടത്താൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ആലോചിക്കണമെന്നും അഖ്ലാഘി മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് മുതിർന്നാൽ നിരവധി അമേരിക്കൻ സൈനികരുടെ മൃതദേഹങ്ങൾ ശവപ്പെട്ടികളിലാക്കി തിരിച്ചുകൊണ്ടുപോകേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.ട്രംപ് ഭീഷണികൾ നടപ്പാക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇറാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.