Advertisement
Arab World

'എംവി സൺഷൈൻ' (MV Sunshine) എൽ.പി.ജി ടാങ്കർ ആക്രമിച്ചതായി ഐആർജിസി,ഹോർമുസിൽ വിദേശസൈനികരെ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്

Published: October 09, 2026
തെഹ്റാൻ : ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്തുള്ള "അനധികൃത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച" 'എംവി സൺഷൈൻ' (MV Sunshine) എന്ന കൂറ്റൻ എൽപിജി (LPG) ഗ്യാസ് ടാങ്കറിനെ ആക്രമിച്ചതായി ഇറാൻ്റെ ഐആർജിസി (IRGC) അറിയിച്ചു.ആക്രമണത്തിൽ ടാങ്കറിൻ്റെ എൻജിൻ റൂമിലും പ്രൊപ്പൽഷൻ സംവിധാനത്തിലും വലിയ തീപിടുത്തം ഉണ്ടായതായി ഐആർജിസിയെ ഉദ്ധരിച്ച്   അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
"കടലിടുക്കിൻ്റെ നിയന്ത്രണച്ചുമതല ഐആർജിസി നാവികസേനയ്ക്കാണ്; ഈ മേഖലയിൽ മറ്റ് സൈന്യങ്ങളുടെ സാന്നിധ്യം അനുവദിക്കില്ല. ഈ നിയന്ത്രണ മേഖലയിൽ അതിക്രമിച്ചുകടക്കാനുള്ള  ശത്രുവിൻ്റെ നീക്കങ്ങളെ കർശനമായി നേരിടുകയും ചെയ്യും," IRGC പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

യു.എ.ഇ-യിലെ അൽ ജസീറയ്ക്ക് 13 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ച് ഒരു കപ്പലിനു നേരെ അജ്ഞാതമായ വസ്തു പതിച്ചതായും, അതിനെത്തുടർന്നുണ്ടായ തീ പിന്നീട് അണച്ചതായും 'യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്' പ്രത്യേകം റിപ്പോർട്ട് ചെയ്തു.എന്നാൽ ഈ രണ്ടു സംഭവങ്ങളും ഒന്നുതന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
Advertisement

NEWSROOMME VIDEOS

View All Videos