ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴു വയസ്സുകാരിയായ മലയാളി ബാലിക മരിച്ചു
രാവിലെ അൽ നബ്ബയിലെ ഫ്ലാറ്റിലെ മുറിയിൽ കളിച്ചുകൊണ്ടിരിക്കെ, സഫ ജനാല വഴി മൂന്നാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസമയത്ത് പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മാതാവ് മുർഷിദ ജോലിക്ക് പോയതായിരുന്നു.വേനലവധിക്ക് നാട്ടിൽ പോയ കുടുംബം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. പിതാവ് ജോലിയിൽ പ്രവേശിച്ചിരുന്നില്ല.
ദുബായ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ് മുബാറക്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ്.കഴിഞ്ഞ 8 വർഷമായി ഈ കുടുംബം ഷാർജയിൽ താമസിച്ചുവരികയാണ്.
മൃതദേഹം നിലവിൽ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd