Advertisement
Bahrain

മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ്; ​ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനിൽ

Published: August 16, 2025
മനാമ: മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ് ബഹ്റൈനിൽ. ഒക്ടോബര്‍ 22 മുതല്‍ 31 വരെ സാഖിറിലെ എക്‌സിബിഷന്‍ വേള്‍ഡിലാണ് നാഷണല്‍ ഏഷ്യന്‍ യൂത്ത് ഗെയിംസ് നടക്കുക. ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി സിഇ.ഒ സാറ ബുഹിജി, ബഹ്‌റൈന്‍ ഒളിമ്പിംക്‌സ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഫാരിസ് അല്‍ കല്‍ഹേജി എന്നിവരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് അന്തിമ കരാർ ഒപ്പുവച്ചു. 
ആദ്യമായാണ് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈൻ വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 21ലേറെ കായിക ഇനങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും മേല്‍നോട്ടത്തിലാണ് ഗെയിംസ് സംഘാടനം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:  https://chat.whatsapp.com/EpSVUzXd1Uc435EOFYQiRo?mode=ac_t ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos