ബഹ്‌റൈനിൽ ഇന്ന് പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കുട്ടികളടക്കം 32 പേർക്ക് പരിക്കേറ്റു,നാല് പേരുടെ നില ഗുരുതരം
പരിക്കേറ്റവരെല്ലാം ബഹ്‌റൈൻ പൗരന്മാരാണ്. തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ 17 വയസ്സുള്ള പെൺകുട്ടിയും, കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ്, എട്ട് വയസ്സുള്ള രണ്ട് കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞും പരിക്കേറ്റവരിൽ ഉൾപെടും.
ഇന്ന് പുലർച്ചെ പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് ബഹ്‌റൈൻ,സൗദി അറേബ്യ,യു.എ.ഇ,ഖത്തർ എന്നീ അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ വ്യാപകമായ ആക്രമണം നടത്തിയത്.ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z