Advertisement
Bahrain

ബഹ്‌റൈനിൽ അമിത അളവിൽ ‘എനർജി ഡ്രിങ്ക്’ കുടിച്ച 16കാരൻ മരിച്ചു

Published: August 20, 2025
മനാമ: അമിത അളവിൽ എനർജി ഡ്രിങ്ക് കുടിച്ചതിനെ തുടർന്ന് ബഹ്‌റൈനിൽ 16 വയസ്സുകാരൻ മരിച്ചു. രക്തയോട്ടം നിലച്ചതാണ് മരണ കാരണമെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. മുഹറഖ് ഗവർണറേറ്റിലാണ് സംഭവം. രണ്ട് കുപ്പി എനർജി ഡ്രിങ്ക് ആണ് കുട്ടി കുടിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുട്ടിക്ക് പെട്ടെന്ന് രക്തയോട്ടം നിലച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തങ്ങളുടെ മകൻ ഇത്തരം പാനീയങ്ങൾ ഉപയോഗിച്ചിരുന്നതായി അറിയില്ലായിരുന്നെന്നും പിതാവ് കൂട്ടിച്ചേർത്തു. ഇത്തരം പാനീയങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 
'എനർജി ഡ്രിങ്കുകളുടെ' അമിത ഉപയോഗം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും, അത് രക്തചംക്രമണ തകർച്ചയിലേക്ക് നയിക്കുകയും ചെയ്തതാകാമെന്നാണ് ഫോറൻസിക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എനർജി ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള കഫീൻ, ടോറിൻ പോലുള്ള ഘടകങ്ങൾ ഹൃദയമിടിപ്പ് വർധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ അപകടസാധ്യത കൂട്ടാനും സാധ്യതയുണ്ട്.
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos