ദമ്മാം: ദമ്മാം-റിയാദ് ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ അന്‍സില മന്‍സില്‍ അഷ്‌റഫിന്റെ മകന്‍ അന്‍സാര്‍ അഷ്‌റഫ് (35) ആണ് മരിച്ചത്. ദമ്മാമില്‍ നിന്നും റിയാദിലേക്കുള്ള യാത്രക്കിടെയാണ് അപകടം. അന്‍സാര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനില്‍ ട്രൈയിലര്‍ ഇടിച്ചാണ് അപകടം. ഇദ്ദേഹം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടെയുള്ള അഞ്ച് പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് അന്‍സാര്‍ ദമ്മാമിലെത്തിയത്. റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. നിയമനടപടികള്‍ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പിതാവ്: അഷ്‌റഫ്, മാതാവ്: കുഞ്ഞുമോള്‍, ഭാര്യ: റിസാന ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4