ജെഫ്രി എപ്‌സ്റ്റീന് കഅബയുടെ 'കിസ്‌വ' സമ്മാനിച്ചവർ തന്നെയാണ് മക്ക ആക്രമണത്തിന് പിന്നിലെന്ന് ഹൂതി നേതാവ്
അമേരിക്കൻ ലൈംഗികക്കടത്ത് കേസിലെ കുറ്റവാളിയായിരുന്ന അന്തരിച്ച ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ ഈ വർഷം ആദ്യം പുറത്തുവന്നതോടെ, മുമ്പ് കഅ്ബയിൽ വിരിച്ചിരുന്നതും ഖുർആൻ വചനങ്ങൾ എംബ്രോയിഡറി ചെയ്തതുമായ തുണിത്തരങ്ങൾ 2017-ൽ അദ്ദേഹത്തിന്റെ വസതിയിലേക്ക് അയച്ചിരുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം ആരോപിച്ചു.
"മക്കയിലെ കഅ്ബയെ മൂടുന്ന വസ്ത്രമായ കിസ്‌വ കുറ്റവാളിയായ എപ്‌സ്റ്റീന് നൽകിയവരാണ് മക്കയെയും മുസ്ലീം പുണ്യസ്ഥലങ്ങളെയും ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന് [ചെങ്കടലിൽ] ഭീഷണിയുണ്ടെന്ന മുൻകാല അവകാശവാദങ്ങൾ അറബ്-മുസ്ലീം രാജ്യങ്ങളെ കബളിപ്പിക്കുന്നതിൽ പരാജയപ്പെട്ടതുപോലെ, ഇത്തരം അവകാശവാദങ്ങൾക്കും ഇനി അവരെ കബളിപ്പിക്കാനാവില്ല" ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ മഷാത്ത് വ്യക്തമാക്കി.
വിശുദ്ധ ഇസ്‌ലാമിക കേന്ദ്രങ്ങളോടുള്ള തങ്ങളുടെ അഗാധമായ വിശ്വാസവും പ്രതിബദ്ധതയും യെമൻ ജനത ഇതിനകം തെളിയിച്ചിട്ടുണ്ടെന്ന് മഷാത്ത് ഊന്നിപ്പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറാമിനും മദീനയിലെ പ്രവാചക പള്ളിക്കും (മസ്ജിദുന്നബവി) ശേഷം ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ മൂന്നാമത്തെ കേന്ദ്രമായ അൽ-അഖ്‌സ പള്ളിയെ പിന്തുണച്ചതുപോലെ തന്നെ, മസ്ജിദുൽ ഹറാമിനെ സംരക്ഷിക്കാനും ത്യാഗങ്ങൾ സഹിക്കാൻ യെമൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സന്നദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിശുദ്ധ ഖുർആൻ, പ്രവാചകൻ മുഹമ്മദ് നബി (സ), മക്ക, എന്നിവ കൂടാതെ,ഇസ്രായേൽ അധിനിവേശത്തിലുള്ള അൽ-ഖുദ്‌സിലെ (ജെറുസലേം) പഴയ നഗരത്തിലുള്ള അൽ-അഖ്‌സ പള്ളി പരിസരം എന്നിവയുൾപ്പെടെയുള്ള ഇസ്‌ലാമിലെ വിശുദ്ധ ചിഹ്നങ്ങളെയും കേന്ദ്രങ്ങളെയും അവഹേളിക്കുന്നതിനെതിരെ യെമൻ ജനത പലപ്പോഴും തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മക്കയ്ക്ക് സമീപം യെമൻ സായുധ സേന വിക്ഷേപിച്ച ഡ്രോൺ സൗദി വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആരോപിച്ചതിന് പിന്നാലെ, ഹൂതികൾ ആരോപണം നിഷേധിച്ചിരുന്നു.ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.50-ഓടെ (1550 GMT), നിരോധിത വ്യോമമേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഡ്രോൺ തടഞ്ഞ് നശിപ്പിച്ചതായും അതിന്റെ അവശിഷ്ടങ്ങൾ നഗരത്തിന് തെക്ക് ഭാഗത്തായി പതിച്ചതായും സഖ്യസേന വക്താവ് തുർക്കി അൽ-മാൽക്കി അവകാശപ്പെട്ടിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4