Advertisement
Saudi Arabia

സൗദിയുടെ പ്രധാന എണ്ണ പൈപ്പ്‌ലൈൻ പ്രവർത്തനം ദിവസങ്ങൾക്കകം പുനരാരംഭിക്കും: യുഎസ് ഊർജ്ജ സെക്രട്ടറി

Published: September 16, 2026
വാഷിംഗ്ടൺ :ഹൂതി ആക്രമണത്തെ തുടർന്ന് തടസ്സപ്പെട്ട സൗദി അറേബ്യയുടെ പ്രധാനപ്പെട്ട കിഴക്ക്-പടിഞ്ഞാറ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിന്റെ പ്രവർത്തനം വളരെ വേഗം പുനരാരംഭിക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.ചൊവ്വാഴ്ച  സിഎൻബിസിയോട് (CNBC) അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് അനദോലു (Anadolu) ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ഇതൊരു താൽക്കാലികമായ തടസ്സം മാത്രമായിരിക്കുമെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടുമെന്നും റൈറ്റ് പറഞ്ഞു. 

ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ് പൈപ്പ്‌ലൈൻ അടച്ചിട്ടത്. ഇറാൻ പിന്തുണയുള്ള പ്രോക്സി ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് റൈറ്റ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി യുഎസും ഇറാനും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, ക്രൂഡ് ഓയിൽ കയറ്റുമതി ചെങ്കടലിലേക്ക് തിരിച്ചുവിടാൻ സൗദി അറേബ്യ ഈ പൈപ്പ്‌ലൈൻ ഉപയോഗിച്ചുവരികയായിരുന്നു.പൈപ്പ്‌ലൈൻ പ്രവർത്തനരഹിതമായി തുടരുമ്പോൾ തന്നെ, യുഎസ് സൈന്യത്തിന്റെ സഹായത്തോടെ ചില എണ്ണ കയറ്റുമതികൾ ഹോർമുസ് വഴി സൗദി അറേബ്യ തിരിച്ചുവിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പൈപ്പ്‌ലൈൻ തടസ്സം മൂലം വിതരണത്തിലുണ്ടാകാവുന്ന കുറവ് വലിയ പ്രതിസന്ധിയായി തുടരുകയാണ്. ഇതേതുടർന്ന് ഈ ആഴ്ച യുഎസ് ക്രൂഡ് ഓയിൽ വില 5 ശതമാനത്തിലധികം വർധിച്ച് ബാരലിന് 105 ഡോളറിന് മുകളിലെത്തി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4


 
Advertisement

NEWSROOMME VIDEOS

View All Videos