ഉംറയ്ക്കായി കൂടെയെത്തിയ കുടുംബത്തെ അനാഥമാക്കി യൂസഫ് അലി മടങ്ങി,റിയാദിൽ ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി
ഉംറ തീർത്ഥാടനത്തിനായി കുടുംബത്തോടൊപ്പം സൗദിയിൽ എത്തി മദീനയിലേക്ക് യാത്ര ചെയ്യാനാണ് മുഹമ്മദ് യൂസഫ് അലി, ഞായറാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.ആക്രമണം നടക്കുമ്പോൾ മദീനയിലേക്കുള്ള വിമാനത്തിൽ കയറാനായി ഇവർ വിമാനത്താവളത്തിലെ ലോഞ്ചിൽ കാത്തിരിക്കുകയായിരുന്നു.ഹൈദരാബാദിലുള്ള ബന്ധുക്കൾക്ക് ലഭിച്ച വിവരമനുസരിച്ച്, ഹൂതികൾ തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ അലിയുടെയും കുടുംബത്തിന്റെയും മറ്റ് തീർത്ഥാടകരുടെയും മേൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു.ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി റിയാദിലെ ഇന്ത്യൻ എംബസിയാണ് ഞായറാഴ്ച രാത്രിയോടെ സ്ഥിരീകരിച്ചത്.
അലിയുടെ രണ്ട് ആൺമക്കളായ അമൻ അലി (18), വാസി അലി (16) എന്നിവർക്കും പരിക്കേറ്റു. അമന് മുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നു. വാസിയുടെ കാലിലെ മൂന്ന് വിരലുകൾ നഷ്ടമായി. ഇരുവരും ഹൈദരാബാദിൽ വിദ്യാർത്ഥികളാണ്.അലിയുടെ ഭാര്യ സമീറയും, ഹൈദരാബാദിലെ ഒരു സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ 11 വയസ്സുകാരി മകൾ മറിയവും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.