കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികളായി,കല്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ
കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലും വൈസ് ചെയർമാനായി ഹേമന്ത്കുമാറും സെക്രട്ടറിയായി പ്രദീപ്കുമാർ എൻ.വിയും ചുമതലയേൽക്കും. കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രൊഫ. പ്രകാശ് മൂർത്തിയെയും വൈസ് ചെയർമാനായി ടി.ആർ ഉദയകുമാറിനെയും സെക്രട്ടറിയായി വൈക്കം എം.കെ. ഷിബുവിനെയും തീരുമാനിച്ചു. കേരള ഫോക്‌ലോർ അക്കാദമി ചെയർമാനായി സുരേഷ് ബാബു എളയാവൂരിനെയും വൈസ് ചെയർമാനായി ശ്രീരാമൻ കൊയ്യോനെയും മെമ്പർ സെക്രട്ടറിയായി പ്രദീപ് കുമാർ എം. പയ്യന്നൂരിനെയും നിയമിക്കും. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വിവിധ ബോർഡ്–കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതായിരുന്നു ചർച്ചയായിരുന്നത്. ജൂൺ ആദ്യവാരം തന്നെ സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ഒഴിവുള്ള സെക്രട്ടറി, സിഇഒ തസ്തികകളിൽ സീനിയർ ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകാൻ നിർദേശം നൽകിയിരുന്നു.
ചലച്ചിത്ര അക്കാദമിയിലും കെഎസ്എഫ്ഡിസിയിലും സ്ഥിരം ഭരണസമിതി സംബന്ധിച്ച തീരുമാനങ്ങൾ വൈകിയത് ചർച്ചയായിരുന്നു. കെഎസ്എഫ്ഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് കെ. മധു രാജിവച്ചതും പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് റസൂൽ പൂക്കുട്ടിയും രാജിവച്ചിരുന്നു. ഭരണസമിതി ഇല്ലാത്തത് രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നൊരുക്കങ്ങൾ, സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെയുള്ള അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴത്തെ നിയമനങ്ങളോടെ സാംസ്കാരിക സ്ഥാപനങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4