Advertisement
Kerala

കായികമേളയിലെ ഭക്ഷണത്തിൽ പുഴു,ലൈവ് വീഡിയോ ചെയ്ത് വ്യാജപ്രചരണം നടത്തിയ അധ്യാപകൻ അറസ്റ്റിൽ,ജോലി തെറിച്ചു

Published: October 29, 2026
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകനാണ് ജിജോ ജെയിംസ്. കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജിജോ ജെയിംസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽനിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവം വ്യാജ വാർത്ത നിർമിച്ച് പ്രചരിപ്പിച്ചുവെന്നാണ് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിലുള്ളത്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കായികമേളയിൽ ചിലർ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഗവൺമെന്‍റ് മാറിയെന്നത് കൊണ്ട് എല്ലാത്തിലും പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു. പഴയ സിനിമകളിലെ നമ്പറാണ് ഇറക്കിയത്. ഇത്തരം വാർത്ത സൃഷ്ടിക്കാൻ ചില മാധ്യമങ്ങളും മുൻപന്തിയിലുണ്ട്. ഇതിന്‍റെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. പിടിയിലായ അധ്യാപകനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Kerala
Advertisement

NEWSROOMME VIDEOS

View All Videos