Advertisement
Saudi Arabia

അവസരം മുതലെടുക്കരുത്,സൗദിയെയും യു.എ.ഇ-യെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ

Published: October 12, 2026
അബുദാബി : സൗദികളെയും യു.എ.ഇ പൗരന്മാരെയും തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെ യുഎഇ നാഷണൽ മീഡിയ അതോറിറ്റി ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമദ് രംഗത്തെത്തി.റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിഭാഗം നടത്തിയ ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്.സൗദി അറേബ്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം,സംഘർഷം വളർത്താൻ ഈ ആക്രമണത്തെ മുതലെടുക്കാനുള്ള ശ്രമങ്ങളെ 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ ശക്തമായി അപലപിച്ചു.ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ "ഹൂതികൾക്ക് മാത്രമേ ഗുണം ചെയ്യൂ" എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

"മരണത്തിൽ ആഹ്ലാദിക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ല. റിയാദ് വിമാനത്താവള ആക്രമണത്തിൽ ഇരകളായവർ നമ്മുടെ തന്നെ ആളുകളാണ്. അവരുടെ ദുരിതം നമ്മുടെയും ദുരിതമാണ്. സൗദികളും എമിറാത്തികളും തമ്മിൽ ഭിന്നതയുണ്ടാക്കാൻ ഈ ദുഃഖത്തെ മുതലെടുക്കുന്നവർ ഹൂതികളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്," അദ്ദേഹം കുറിച്ചു.

യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ദൃഢമായ ബന്ധം ഓർമിപ്പിച്ച അദ്ദേഹം, തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കാനും ഓൺലൈൻ ചർച്ചകളിൽ ഉന്നതമായ  പെരുമാറ്റമര്യാദകൾ പാലിക്കാനും സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

 
Advertisement