Advertisement
India

ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് നിരോധിക്കണം: സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

Published: July 28, 2026
ന്യൂഡൽഹി: സാധാരണക്കാർ ഒത്തുചേരുന്നയിടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായോ ഭാഗികമായോ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഇന്റലിജൻസ് ബ്യൂറോ മുൻ സ്പെഷ്യൽ ഡയറക്ടർ യശോവർദ്ധൻ ആസാദ്, പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ പ്രശാന്ത് കുമാർ സിംഗ്, ഷെയ്ഖ് ഇർഷാദ് മൻസൂർ എന്നിവരാണ് ഹർജിയുമായി പരമോന്നത കോടതിയെ സമീപിച്ചത്.

2026 ജൂലൈ 20-ന് ഡൽഹിയിൽ നടന്ന 'സൻസദ് ചലോ' പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗമുണ്ടായതായി ഹർജിയിൽ ആരോപിക്കുന്നു. മുന്നറിയിപ്പുകളോ ജലപീരങ്കി പ്രയോഗമോ ഇല്ലാതെ പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു. കീഴടങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പ്രകോപനമില്ലാതെ പമ്പ്-ആക്ഷൻ തോക്കുകൾ ഉപയോഗിച്ച് വെടിയുതിർത്തെന്നും, ഇതിൽ ചിതറിത്തെറിച്ച പെല്ലറ്റുകൾ ശരീരത്തിൽ തുളച്ചുകയറി നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

കൃത്യതയില്ലായ്മയും അപകടസാധ്യതയും

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നതിന്റെ സുരക്ഷയോ പ്രയോജനമോ സംബന്ധിച്ച് 'ബ്യൂറോ ഫോർ പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്' (BPRD) യാതൊരുവിധ പഠനങ്ങളും നടത്തിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. കൃത്യതയില്ലാത്ത സ്വഭാവം കാരണം ജീവന് ഭീഷണിയില്ലാത്ത വിധം ലക്ഷ്യമിട്ടാൽ പോലും പെല്ലറ്റുകൾ കണ്ണുകൾ ഉൾപ്പെടെയുള്ള സുപ്രധാന അവയവങ്ങളിൽ തപേറ്റ് കാഴ്ചശക്തി നഷ്ടപ്പെടാനും ഗുരുതര പരിക്കുകൾക്കും കാരണമാകുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലും മണിപ്പൂരിലും പെല്ലറ്റ് ഗണ്ണുകൾ വരുത്തിവെച്ച പ്രത്യാഘാതങ്ങൾ ഇതിന് തെളിവാണ്. പൗരന്മാരുടെ മൗലികാവകാശങ്ങളും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാൻ പെല്ലറ്റ് ഗൺ നിരോധനത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos