Advertisement
Saudi Arabia

റിയാദ് വിമാനത്താവള ആക്രമണം: സൈനിക ഇടപെടലിൽ പങ്കുചേരണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്

Published: October 10, 2026
വാഷിംഗ്ടൺ: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ നടന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ,പ്രതികരണവുമായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരായ സൗദിസഖ്യസേനയുടെ  ആക്രമണങ്ങളിൽ പങ്കുചേരണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

"കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളെ കുറിച്ച് പരിശോധിച്ചുവരികയാണ്.ആക്രമണത്തിൽ പങ്കു ചേരണോ എന്ന കാര്യത്തിൽ ഞങ്ങൾ ഒരു തീരുമാനമെടുക്കും," വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളെ കുറിച്ച് ഞങ്ങൾ ഇപ്പോൾ അറിഞ്ഞതേയുള്ളൂ എന്നും ഞങ്ങൾ വളരെ വേഗത്തിലാണ് കാര്യങ്ങൾ നീക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ശനിയാഴ്ച റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഏവിയേഷൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.രണ്ടു ദിവസം മുമ്പ് റിയാദ് വിമാനത്താവളത്തിന് നേരെ നടന്ന ഹൂതി ആക്രമണത്തിൽ സൗദിയ എയർലൈൻസ് പൈലറ്റ് ഉൾപെടെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
Advertisement

NEWSROOMME VIDEOS

View All Videos