Advertisement
India

ജന്തർ മന്തറിലെ കല്ലുകൾ നിറച്ച ട്രക്ക് അപകടക്കേസിൽ കസ്റ്റഡിയിലെടുത്തതെന്ന് ഡൽഹി പോലീസിന്റെ സ്ഥിരീകരണം

Published: July 30, 2026
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (CJP) നടത്തുന്ന പ്രതിഷേധ വേദിക്ക് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക്, നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനമാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു.അതേസമയം,സമരം പൊളിക്കാനുള്ള പ്രതിഷേധക്കാർക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കല്ലുകൾ നിറച്ച ട്രക്ക് സമരവേദിക്ക് സമീപമായി കണ്ടെത്തിയ സംഭവമെന്ന സി.ജെ.പിയുടെ ആരോപണം ഡൽഹി പോലീസ് തള്ളി.

ജൂലായ് 16-ന് ആറുപേർക്ക് പരിക്കേറ്റ അപകടവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനമാണിതെന്ന് ന്യൂഡൽഹി ഡി.സി.പി എക്‌സിലൂടെ (X) അറിയിച്ചു.

ഡി.സി.പിയുടെ വിശദീകരണം:

ജൂലായ് 16-ന് ഈക്കോ വാനും ട്രക്കും (HR63E 6865) കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് ഈ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്.പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ സ്ഥലപരിമിതി ഉള്ളതിനാൽ വാഹനം സമീപത്താണ് പാർക്ക് ചെയ്തിരുന്നത്. പിന്നീട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജൂലായ് 20-ന് പുലർച്ചെ ഈ ട്രക്കിലെ ലോഡ് ഒഴിവാക്കി, ഉടമയ്ക്ക് നിർദേശം നൽകിയ ശേഷം മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.പ്രതിഷേധത്തിന് എതിരെ കല്ലുകൾ കൊണ്ടുവന്നതാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ജനങ്ങൾ ഇത്തരം സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഡി.സി.പി അഭ്യർത്ഥിച്ചു.

സി.ജെ.പിയുടെ ആരോപണം:

ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധത്തെ തകർക്കാനും ആക്രമണങ്ങൾക്ക് വഴിയൊരുക്കി പ്രവർത്തകരെ വ്യാജക്കേസുകളിൽ കുടുക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ട്രക്ക് എത്തിച്ചതെന്ന് സി.ജെ.പി ആരോപിച്ചിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് ഈ വാഹനം എത്തിക്കാൻ ആരാണ് നിർദേശം നൽകിയതെന്ന് പോലീസ് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos