Advertisement
Oman

ഹോർമുസ് തുറക്കുന്നതിന് ഒമാൻ തടസ്സമായി നിന്നാൽ അവരെയും ബോംബിട്ട് തകർക്കും: കടുത്ത ഭീഷണിയുമായി ഡോണൾഡ് ട്രംപ്

Published: August 17, 2026
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം കുറയ്ക്കാനുള്ള യു.എസ് നീക്കങ്ങൾക്ക് ഒമാൻ തടസ്സം നിന്നാൽ അവരെ ബോംബാക്രമണത്തിലൂടെ തകർക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. "ഫോക്സ് & ഫ്രണ്ട്സ്" പരിപാടിയിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ടർ ട്രേ യിങ്സ്റ്റ് വെളിപ്പെടുത്തി.ഇറാൻ - ഒമാൻ ചർച്ചകളെക്കുറിച്ച് ട്രംപിനോട് ചോദിച്ചപ്പോൾ, "ഒമാൻ തടസ്സമായി നിന്നാൽ അവരെ നമ്മൾ തകർത്തെറിയും" എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണമെന്ന് യിങ്സ്റ്റ് വ്യക്തമാക്കി.

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ തനിക്ക് പ്രത്യേക സമയക്രമമൊന്നുമില്ലെന്നും, അതിനായി യാതൊരു തിടുക്കവുമില്ലെന്നും ട്രംപ് തന്നോട് ഫോണിൽ സംസാരിക്കവേ വ്യക്തമാക്കിയതായി യിങ്സ്റ്റ് കൂട്ടിച്ചേർത്തു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാനും ഒമാനും തമ്മിൽ നിലവിൽ ചർച്ചകൾ നടക്കുന്നുണ്ട്.ഈ ചർച്ചകളിൽ വാഷിംഗ്ടണിന് യാതൊരു പങ്കുമില്ലെന്ന്ഇറാൻ വ്യക്തമാക്കി.അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്നും ഇടനിലക്കാർ വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.ഇസ്ലാമാബാദ് ധാരണാപത്രം ലംഘിക്കുന്നത് വാഷിംഗ്ടൺ അവസാനിപ്പിക്കുന്നത് വരെ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos