Advertisement
India

ഇനി ഡിജിറ്റലാവും,പ്രവാസികൾക്ക് ആശ്വാസം,സെപ്റ്റംബർ 1 മുതൽ ബോർഡിങ് പാസിലെ ഇമിഗ്രേഷൻ സ്റ്റാമ്പിങ് ഒഴിവാക്കുന്നു

Published: August 22, 2026
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി ഇമിഗ്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കിക്കൊണ്ട് കേന്ദ്ര ഇമിഗ്രേഷൻ ബ്യൂറോയുടെ നിർണായക പ്രഖ്യാപനം. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ബോർഡിങ് പാസുകളിൽ ഫിസിക്കലായി ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി പൂർണമായും ഒഴിവാക്കും.

ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തി പേപ്പർ (ഫിസിക്കൽ) ബോർഡിങ് പാസ് ഹാജരാക്കുകയും, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യുന്നത് നിർബന്ധമായിരുന്നു. എന്നാൽ ഇത് ഇമിഗ്രേഷൻ കൗണ്ടറുകളിൽ സമയം വൈകുന്നതിനും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾക്കും വഴിവെച്ചിരുന്നു. കൂടാതെ, സ്റ്റാമ്പ് പതിക്കുന്നതിലെ അപാകതകൾ കാരണം പിന്നീട് ബോർഡിങ് ഗേറ്റുകളിൽ പാസുകൾ സ്കാൻ ചെയ്യുമ്പോൾ തടസ്സങ്ങൾ ഉണ്ടാകുന്നതും പതിവായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഡിജിറ്റൽ അപ്‌ഗ്രേഡ് നടപ്പിലാക്കുന്നത്.

പുതിയ സംവിധാനം എങ്ങനെ?

ഇമിഗ്രേഷൻ കൗണ്ടറുകളിൽ യാത്രക്കാർക്ക് മൊബൈൽ ഫോണുകളിലെ ഇ-ബോർഡിങ് പാസുകൾ ഹാജരാക്കാം.യാത്രക്കാരുടെ കയ്യിൽ പേപ്പർ ബോർഡിങ് പാസാണ് ഉള്ളതെങ്കിലും അത് സ്വീകരിക്കും; എന്നാൽ അതിൽ ഇനി മുതൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിക്കില്ല.

സെപ്റ്റംബർ 1 മുതൽ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ പുതിയ മാറ്റം കൃത്യമായി നടപ്പിലാക്കാൻ എയർപോർട്ട് അതോറിറ്റിക്കും മറ്റ് സുരക്ഷാ-ഇമിഗ്രേഷൻ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പരിഷ്കാരം വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും യാത്രാനടപടികൾ വേഗത്തിലാക്കാനും സഹായിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos