ഒമാനിൽ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച്, വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം
Published:
December 30, 2025
മസ്‌കത്ത്: അൽ ഖൂദിൽ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് വയനാട് സ്വദേശിനി മരിച്ചു. സുൽത്താൻ ബത്തേരി കുപ്പാടി ചെമ്പപള്ളി ഹംസയുടെ ഭാര്യ ആയിഷ അബൂബക്കർ (52) ആണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നത്. ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ