Advertisement
Oman

ഹൃദയാഘാതം,തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി

Published: July 26, 2026
സലാല: തൃശൂർ കുന്നംകുളം സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കുന്നംകുളം കക്കാട് വീട്ടിൽ നാരായണൻ - പുഷ്പ ദമ്പതികളുടെ മകൻ മഹേഷ് (45) ആണ് മരിച്ചത്.

കഴിഞ്ഞ എട്ടു വർഷമായി സലാലയിലെ അൽ ഹഷാർ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. തൃശൂർ കൂർക്കഞ്ചേരിയിലാണ് മഹേഷിന്റെ കുടുംബം നിലവിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്.

ഭാര്യ: ധന്യ. മക്കൾ: ഷിഹാനി, അമാന.

മഹേഷിന്റെ മൃതദേഹം ഇപ്പോൾ സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Oman
Advertisement