Advertisement
Oman

ഒമാനിൽ വാഹനാപകടത്തിൽ സ്‌കൂൾ അധ്യാപികയും മൂന്ന് മക്കളും മരിച്ചു

Published: July 19, 2026
മസ്കത്ത് : ഒമാനിലെ ദോഫാറിൽ (സലാല ഉൾപ്പെടുന്ന പ്രദേശം) നിന്ന് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു.തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിന്നുള്ള അധ്യാപികയും അവരുടെ മൂന്ന് മക്കളുമാണ് (രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും) മരിച്ചത്.പരുക്കേറ്റ മറ്റ് രണ്ട് പേരെ റോയല്‍ ഒമാന്‍ പൊലീസിന്റെ എയര്‍ വിങ് ഹെലികോപ്റ്റര്‍ വഴി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജഅലാന്‍ ബനി ബൂ അലിയിലെ ദൗഹത് അല്‍ ഇല്‍ഹം സ്‌കൂളിൽ ഇരുപത് വര്‍ഷത്തിലേറെയായി അധ്യാപനരംഗത്ത് സമര്‍പ്പണത്തോടെ സേവനമനുഷ്ഠിച്ച സഹപ്രവര്‍ത്തകയ്ക്ക് ഭരണസമിതിയും അധ്യാപകരും ആദരാഞ്ജലി അര്‍പ്പിച്ചു.ഖരീഫ് സീസണായതിനാൽ നിലവിൽ ഒമാനിലെ ദോഫാർ മേഖലയിലേക്ക് സ്വദേശികളും വിദേശികളുമായ ധാരാളം സഞ്ചാരികൾ യാത്ര ചെയ്യുന്ന സമയമാണ്. സലാല ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ ഈ സമയങ്ങളിൽ ട്രാഫിക്കും മൂടൽമഞ്ഞും സാധാരണയേക്കാൾ കൂടുതലായിരിക്കും.ക്ഷീണിതരായി വാഹനമോടിക്കരുതെന്നും ഗതാഗതനിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അതുവഴി ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകുമെന്നും അധികൃതര്‍ വീണ്ടും അഭ്യര്‍ഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos