Advertisement
Oman

ഒമാനിലെ സമൈലിൽ ട്രക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചു: 6 പേർ മരിച്ചു, 8 പേരുടെ നില ഗുരുതരം

Published: August 29, 2026

മസ്‌കത്ത്: ഒമാനിലെ സമൈൽ അൽ മഹലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടു പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

മസ്‌കത്തിലേക്ക് പോവുകയായിരുന്ന ട്രക്ക്, സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിൽ വെച്ച് മറ്റു നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

പാതയിൽ ഗതാഗത മുന്നറിയിപ്പ് പുറപ്പെടുവിച്ച പൊലീസ്, വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. അപകടം നടന്ന ഉടൻ പുറത്തുവിട്ട പ്രാഥമിക  വിവരങ്ങളിൽ ആൾനാശത്തെക്കുറിച്ചോ പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചോ വ്യക്തതയുണ്ടായിരുന്നില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Oman
Advertisement