Advertisement
Saudi Arabia

ഗൾഫ് രാജ്യങ്ങളിൽ ഇന്നും പരക്കെ ആക്രമണം,പ്രതിരോധിച്ചതായി മൂന്ന് ഗൾഫ് രാജ്യങ്ങൾ,സലാല തുറമുഖത്ത് ഒരാൾക്ക് പരിക്കേറ്റു

Published: March 28, 2026
ദുബായ് / മനാമ : ഒമാൻ, ബഹ്‌റൈൻ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച രാവിലെയും ഇറാനിൽ നിന്ന് വ്യാപകമായ ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായി പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു.അബുദാബിയിലെ ഖലീഫ സാമ്പത്തിക മേഖലകളിൽ (കെസാഡ്)മിസൈൽ പ്രതിരോധത്തിന്റെ ഭാഗമായി അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നു.

ഒമാനിലെ സലാല തുറമുഖത്തെ ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകൾ ആക്രമണം നടത്തിയതായി സുരക്ഷാ സ്രോതസ്സിനെ ഉദ്ധരിച്ച് ഒമാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ ഒരു വിദേശ തൊഴിലാളിക്ക് നേരിയ പരിക്കേറ്റതായും തുറമുഖത്തെ ഒരു ക്രെയിനിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ബഹ്‌റൈനിൽ മുന്നറിയിപ്പ് സൈറണുകൾ സജീവമാക്കിയതിനെത്തുടർന്ന് പൗരന്മാരോടും താമസക്കാരോടും ശാന്തത പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് പോകാനും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.എന്നാൽ സുരക്ഷാമുന്നറിയിപ്പിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF
Advertisement

NEWSROOMME VIDEOS

View All Videos