റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നും ആക്രമണം,നിരവധി പേർക്ക് പരിക്കേറ്റു
സൗദി പ്രസ് ഏജൻസി പുറത്തുവിട്ട പ്രസ്താവന പ്രകാരം, രാജ്യത്തെ സിവിൽ ഏവിയേഷൻ സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങൾക്കിടെയാണ് ശനിയാഴ്ച ഉച്ചയോടെ ഈ ആക്രമണവും നടന്നത്. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ലഭ്യമല്ലെങ്കിലും നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും വിമാനത്താവള സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക