കാണാതായ 22 പേർ എവിടെ?ബംഗാൾ ഉൾക്കടലിൽ മുങ്ങിയ ചരക്ക് കപ്പലിലെ ജീവനക്കാർക്കായി തെരച്ചിൽ തുടരുന്നു
ഓഗസ്റ്റ് 20-ന് രാത്രി, ഒഡീഷയിലെ പാരദീപ് തുറമുഖത്ത് നിന്ന് ഇരുമ്പയിരുമായി പുറപ്പെട്ട കപ്പലുമായുള്ള,മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററുമായുള്ള (MRCC) ബന്ധം 36 മണിക്കൂറിനു ശേഷം നഷ്ടപ്പെടുകയായിരുന്നു.ചൈനയിൽ നിന്നുള്ള 20 പേരും, മ്യാൻമറിൽ നിന്നുള്ള 3 പേരും, ബംഗ്ലാദേശിൽ നിന്നുള്ള ഒരാളും അടക്കം ആകെ 24 പേരാണ് കപ്പലിലുണ്ടായിരുന്നത്.നാവികസേനയുടെ P8I നിരീക്ഷണ വിമാനം കടലിൽ ചിതറിക്കിടന്ന ലൈഫ്‌റാഫ്റ്റ് കണ്ടെത്തുകയും, അതുവഴി പോയ 'എംടി ഐസോപോസ്' എന്ന വാണിജ്യ കപ്പലിന്റെ സഹായത്തോടെ രണ്ട് പേരെ ഓഗസ്റ്റ് 22 വൈകുന്നേരത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തു.
ശേഷിക്കുന്ന 22 ജീവനക്കാരെ കണ്ടെത്താനായി നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും വിമാനങ്ങളും മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd