Advertisement
Saudi Arabia

സൗദിയിലെ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിന് നേരെ ഹൂതി ആക്രമണമെന്ന് സംശയം; ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

Published: September 11, 2026
അബഹ : സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ കിഴക്ക്-പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിനു നേരെ, ഇറാൻ അനുകൂലികളായ യെമനിലെ ഹൂതി വിഭാഗം ആക്രമണം നടത്തിയതായി സംശയം. ഉപഗ്രഹ ദൃശ്യങ്ങളും തീപിടുത്തം സംബന്ധിച്ച വിവരങ്ങളുമാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പൈപ്പ്‌ലൈനിന് നേരിട്ട് ആക്രമണം ഏറ്റിട്ടുണ്ടെന്നതിന് കൃത്യമായ  സ്ഥിരീകരണമില്ലെങ്കിലും മദീനയ്ക്ക് തെക്കുകിഴക്കുള്ള മരുഭൂമിയിൽ, 'മഹ്ദ് അദ്-ദഹാബ്' (Mahd adh-Dhahab) ലക്ഷ്യമാക്കി പോകുന്ന പൈപ്പ്‌ലൈനിന്റെ പാതയിൽ വലിയൊരു പുകപടലം ദൃശ്യമായതായി റിപ്പോർട്ടുണ്ട്.
നാസയുടെ 'FIRMS' സംവിധാനവും ഈ പ്രദേശത്ത് കൂട്ടമായുള്ള താപവ്യതിയാനങ്ങൾ (thermal anomalies) രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ തീപിടുത്തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം ഉപഗ്രഹ സഹായത്തോടെ ലഭ്യമാക്കാൻ FIRMS-ന് കഴിയുമെങ്കിലും, എന്താണ് കത്തുന്നതെന്നോ ആരാണ് അതിന് കാരണക്കാരെന്നോ ഉള്ള കാര്യങ്ങൾ ഈ വിവരങ്ങൾ മാത്രം ഉപയോഗിച്ച് സ്ഥിരീകരിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഹൂതി-സൗദി സംഘർഷം അതിവേഗം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് തീപിടുത്തം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്.

സെപ്റ്റംബർ 8-ന്, സൗദി അറേബ്യയുടെ തെക്കൻ മേഖലകൾക്കു നേരെ ഹൂതി സേന മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ജസാൻ, അബഹ, നജ്‌റാൻ, ഖമീസ് മുഷൈത് മേഖലകളിലാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.തുടർന്ന് സൗദി അറേബ്യ യെമനിൽ നടത്തിയ ശക്തമായ തിരിച്ചടിയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement