Advertisement
Saudi Arabia

സൗദിയെ വിടാതെ ഹൂതികൾ,ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണം പ്രതിരോധിച്ചതായി സഖ്യസേന,കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നേരിയ നാശനഷ്ടങ്ങൾ

Published: October 02, 2026
റിയാദ്: സൗദിയുടെ തെക്കൻ നഗരമായ ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി ഹൂതി മിലീഷ്യകൾ വീണ്ടും നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം തടഞ്ഞതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.കഴിഞ്ഞദിവസം മദീനയിലെ വൈദ്യുതി നിലയത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പുതിയ ആക്രമണ ശ്രമമുണ്ടായത്. ജനവാസ മേഖലയെ ലക്ഷ്യമാക്കിയെത്തിയ മിസൈൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആകാശത്ത് വെച്ച്തകർക്കുകയായിരുന്നു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നേരിയ നാശനഷ്ടമുണ്ടായി..ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് അടിയന്തര നടപടികൾ സ്വീകരിച്ചു. സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനും ഹൂതി മിലീഷ്യയുടെ ആക്രമണങ്ങൾ തടയുന്നതിനുമായി സഖ്യസേന പ്രവർത്തന നടപടികൾ തുടരുകയാണെന്ന് അൽ മാലികി പറഞ്ഞു.

മിസൈൽ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പാണ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. വ്യാഴാഴ്​ചയും ഖമീസ് മുഷൈത്തിലും ജിസാനിലുമായി രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സഖ്യസേന തകർത്തിരുന്നു. ഖമീസ് മുഷൈത്തിലേക്ക് എത്തിയ നാല് ഡ്രോണുകളും തകർത്തതായി അൽ മാലികി വ്യക്തമാക്കി.

തുടർച്ചയായ ദിവസങ്ങളിൽ സൗദിക്കെതിരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ ദിവസം മദീനയിലെ വൈദ്യുതി നിലയത്തിന്​ നേർക്കും ഹൂതികൾ ആ​ക്രമണം നടത്തിയിരുന്നു. ഡ്രോൺ ആക്രമണത്തിൽ വൈദ്യുതി നിലയത്തിന് തകരാർ സംഭവിക്കുകയും ചെയ്​തു. നിലയത്തിലെ ട്രാൻസ്ഫോമറുകളിൽ ഒന്ന് തകർന്നു. വൈദ്യുതി നിലക്കാതിരിക്കാൻ ക്രമീകരണം ഒരുക്കിയതായി വൈദ്യുതി അതോറിറ്റി വ്യക്​തമാക്കിയിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4


 
Advertisement