ജാഗ്രത വിടാതെ സൗദി അറേബ്യ,വിശുദ്ധ നഗരമായ മക്കയിലും സുരക്ഷാ മുന്നറിയിപ്പ്
മക്ക : ഇറാൻ പിന്തുണയുള്ള ഹൂതി വിമതരിൽ നിന്ന് തുടർച്ചയായ ആക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി സൗദി ഭരണകൂടം.വിശുദ്ധ നഗരമായ മക്കയിലും ജിദ്ദ, തായിഫ് ഗവർണറേറ്റുകളിലും ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ചൊവ്വാഴ്ച സൗദി അറേബ്യ നൽകി.
അതേസമയം,മധ്യേഷ്യയിലെ സംഘർഷം ആരംഭിച്ചതിനുശേഷം മക്കയിൽ ആദ്യമായി നൽകിയ സുരക്ഷാമുന്നറിയിപ്പ് അധികം വൈകാതെ പിൻവലിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. യെമനിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണ പരമ്പരയിൽ സൗദിയുടെ തെക്കൻ മേഖലയിൽ 13 പേർക്ക് പരിക്കേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നറിയിപ്പുകൾ വന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4