വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഏവിയേഷൻ
ആക്രമണങ്ങളിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേൽക്കുകയും വസ്തുവകകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ഉൾപ്പെടെ തെക്കൻ സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി തിങ്കളാഴ്ച രാത്രി ഹൂതികൾ അവകാശപ്പെട്ടിരുന്നു.
അതേസമയം,യമനിലെ ഹൂതി വിമതരിൽ നിന്നുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സൗദി അറേബ്യയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ തുർക്കിയും പാകിസ്ഥാനും തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റിയാദിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക