Advertisement
Saudi Arabia

സൗദിക്ക് നേരെ ഇന്നും ആക്രമണശ്രമം,ആറ് ബലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായി സൗദി സഖ്യസേന

Published: September 24, 2026
ജിദ്ദ :ഹൂതികൾ വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യ പ്രതിരോധിച്ച് നശിപ്പിച്ചതായി സൗദി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാല്കി അറിയിച്ചു.തായിഫ്, യാൻബു എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പരാജയപ്പെടുത്തിയെന്നും, മിസൈലുകൾ അവയുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിൽ നിന്ന് തടഞ്ഞുവെന്നും അൽ മാല്കി പറഞ്ഞു.

മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും സൗദി അറേബ്യയെ ലക്ഷ്യമാക്കിയുള്ള ഹൂതി നീക്കങ്ങൾക്കുമിടെയാണ് ഇന്നും മിസൈൽ ആക്രമണ ശ്രമം ഉണ്ടായത്.ഹൂതികളുടെ തുടർച്ചയായ പ്രകോപനങ്ങളും ആക്രമണങ്ങളും  സാധാരണക്കാർക്കും പ്രാദേശിക സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ആവർത്തിച്ച സഖ്യസേനാ വക്താവ്,ഇത്തരം നടപടികളെ കർശനമായി നേരിടുമെന്നും മുന്നറിയിപ്പ് നൽകി.

സുരക്ഷാ ഭീഷണികൾ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട ഏജൻസികൾ നൽകുന്ന ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണമെന്ന് സൗദി അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement