Advertisement
Saudi Arabia

ഭീകരസംഘടനയുമായുള്ള ബന്ധം, ആയുധശേഖരം; സൗദിയിൽ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി

Published: October 17, 2026
ജിദ്ദ :ഭീകരവാദ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

ഒരു വിദേശ ഭീകര സംഘടനയിൽ ചേർന്നതിനും, തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് സുരക്ഷാ സേനയ്ക്കും സുരക്ഷാ ആസ്ഥാനങ്ങൾക്കും വാഹനങ്ങൾക്കും നേരെ വെടിയുതിർത്തതിനുമാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ചതിനും, രാജ്യത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനും അവ നടപ്പിലാക്കുന്നതിനും പ്രതികൾ  പിന്തുണ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.എക്സിലെ (X) ഔദ്യോഗിക അക്കൗണ്ട് വഴിയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.
Advertisement

NEWSROOMME VIDEOS

View All Videos