Advertisement
Saudi Arabia

മക്കയിലെ പള്ളിയിൽ അധാർമിക പ്രവർത്തനം; ബംഗ്ലാദേശ് സ്വദേശികളായ സ്ത്രീയുടെയും പുരുഷൻന്റെയും വധശിക്ഷ നടപ്പാക്കി

Published: October 15, 2026
ജിദ്ദ : വിശുദ്ധ നഗരമായ മക്കയിലെ ഒരു പള്ളിയിൽ അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടെന്ന കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശികളായ പുരുഷന്റെയും സ്ത്രീയുടെയും വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പ്രസ് ഏജൻസി (SPA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നസ്‌റുൽ ഇസ്‌ലാം അബ്ദുൾ ബസീർ, സിതി അക്തർ എന്നിവരാണ് വധശിക്ഷയ്ക്ക് വിധേയരായത്. മക്കയിലെ ഒരു പള്ളിയിൽവെച്ച് അധാർമിക പ്രവൃത്തികൾ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇവർക്കെതിരെ കുറ്റം ചുമത്തുകയും കോടതിയിൽ വിചാരണ നടത്തുകയും ചെയ്തു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇസ്‌ലാമിക നിയമത്തിലെ തഅ്‌സീർ (Ta'zir) വ്യവസ്ഥ പ്രകാരം ഇരുവർക്കും വധശിക്ഷ വിധിക്കുകയായിരുന്നു. ജഡ്ജിയുടെ വിവേചനാധികാരപ്രകാരം ശിക്ഷ നിർണയിക്കുന്ന നിയമപരമായ വിഭാഗമാണ് തഅ്‌സീർ.

കുറ്റകൃത്യത്തിന്റെ ഗൗരവം, പള്ളിയുടെ പവിത്രത ലംഘിക്കപ്പെട്ട സാഹചര്യം, സംഭവത്തിന്റെ മറ്റ് സാഹചര്യങ്ങൾ എന്നിവ പരിഗണിച്ചാണ് ശിക്ഷ വിധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബന്ധപ്പെട്ട നീതിന്യായ അതോറിറ്റി വിധി ശരിവെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കുന്നതിനുള്ള രാജകീയ ഉത്തരവും പുറപ്പെടുവിച്ചു. തുടർന്ന് 2026 ഒക്ടോബർ 14 ബുധനാഴ്ച മക്ക മേഖലയിൽ ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 
Advertisement

NEWSROOMME VIDEOS

View All Videos