മക്കാ നഗരത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തിയതായി സൗദി സഖ്യസേന,ആരോപണം 'പഴഞ്ചൻ നുണ'യെന്ന് ഹൂതികൾ
ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ രണ്ട് സ്ഥലങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷ ഒരു "റെഡ് ലൈൻ" (ഒരിക്കലും ലംഘിക്കപ്പെടാൻ പാടില്ലാത്ത അതിർത്തി) ആണെന്ന് ബുധനാഴ്ച പുലർച്ചെ അദ്ദേഹം മുന്നറിയിപ്പ് നൽകി..ഹൂതികൾക്കെതിരെ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് പവിത്രമായ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന മക്ക, ഇസ്‌ലാമിലെ ഏറ്റവും വിശുദ്ധമായ നഗരമാണ്. കൂടാതെ, ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ വാർഷിക ഹജ്ജ് തീർത്ഥാടനത്തിന്റെ കേന്ദ്രബിന്ദു കൂടിയാണിത്; ഓരോ വർഷവും ദശലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് ഇവിടെ തീർത്ഥാടനത്തിനായി എത്തുന്നത്.
ഇത് രണ്ടാം തവണയാണ് വിശുദ്ധ നഗരത്തിന് നേരെ ഹൂതികൾ ആക്രമണശ്രമം നടത്തുന്നത്.2017 ജൂലൈയിൽ മക്ക ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സഖ്യസേന അവകാശപ്പെട്ടിരുന്നു.അതേസമയം,മക്കയ്ക്ക് നേരെ ആക്രമണ ശ്രമം നടത്തിയെന്ന ആരോപണം ഹൂതികൾ നിഷേധിച്ചു.ഹൂതി വക്താവ് ഹാസിം അൽ-അസദ് 'എക്സ്' (X) പ്ലാറ്റ്‌ഫോമിലാണ് ഇക്കാര്യം അറിയിച്ചത്.
"മക്കയെ ലക്ഷ്യമിട്ടു എന്ന അവകാശവാദം മുമ്പും ഉപയോഗിച്ചതും ഇപ്പോൾ ആരെയും വിശ്വസിപ്പിക്കാൻ കഴിയാത്തതുമായ ഒരു പഴഞ്ചൻ നുണയാണ്."-അദ്ദേഹം കുറിച്ചു.
ഇതിനിടെ,ഇസ്‌ലാമിന്റെ പുണ്യനഗരത്തിന് നേരെയുണ്ടായ "നീചമായ" ആക്രമണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (OIC) അപലപിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4