Advertisement
Saudi Arabia

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിക്കും

Published: October 25, 2026
റിയാദ് :ഹൂത്തി ആക്രമണങ്ങളെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഇന്ന്(ഞായർ)മുതൽ ഭാഗികമായി പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.1, 2 ടെർമിനലുകളിൽ നിന്നുള്ള വിമാന സർവീസുകളാണ് പുനരാരംഭിക്കുന്നത്. ഇതിനൊപ്പം യാത്രക്കാർക്കായി പ്രത്യേക സുരക്ഷാ മാർഗനിർദേശങ്ങളും (travel advisory) പുറപ്പെടുവിച്ചിട്ടണ്ട്.

സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് പ്രധാന കേന്ദ്രങ്ങളും വിമാനത്താവളങ്ങളും തങ്ങൾ ലക്ഷ്യമിട്ടതായി യെമനിലെ ഹൂത്തി വിമതർ അവകാശപ്പെട്ടതിന് പിന്നാലെയാണ് വിമാനത്താവളം അധികൃതർ ഇക്കാര്യം അറിയിച്ചത്.

'ഒക്ടോബർ 25 ഞായറാഴ്ച മുതൽ, ആഭ്യന്തര വിമാന സർവീസുകൾക്കായി ടെർമിനൽ (1)-ഉം, ദേശീയ വിമാനക്കമ്പനികൾ നടത്തുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി ടെർമിനൽ (2)-ഉം പ്രവർത്തന സജ്ജമാണ്." വിമാനത്താവള അധികൃതർ 'എക്സ്' പ്ലാറ്റ്ഫോമിൽ അറിയിച്ചു.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ് തങ്ങളുടെ ബുക്കിംഗിന്റെയും വിമാന സർവീസുകളുടെയും നിലവിലെ സ്ഥിതി അറിയുന്നതിനായി ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ നിർദേശിച്ചു.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719
Advertisement

NEWSROOMME VIDEOS

View All Videos