സൗദിയിൽ ഇന്ത്യക്കാർക്ക് വീണ്ടും ജാഗ്രതാ നിർദേശം; ജനലുകൾക്കും ബാൽക്കണികൾക്കും സമീപം നിൽക്കരുത്, 'കിംഗ്ഡം സെന്ററി' ൽ റിമോർട്ട് ജോലിക്ക് നിർദേശം
വീടിനകത്തോ കെട്ടിടത്തിനകത്തോ ജനനുകളില്ലാത്ത മുറികളുണ്ടെങ്കിൽ ഇതിലേക്ക് മാറണമെന്നും എംബസി അറിയിച്ചു. തുറസായ സ്ഥലങ്ങളിൽ ഉള്ളവർ തൊട്ടടുത്ത കെട്ടിടങ്ങളിലോ സുരക്ഷിതമായ ഇടത്തേക്കോ മാറണം. വ്യോമാക്രമണമോ മറ്റോ നടക്കുമ്പോൾ അതിൻ്റെ ഫോട്ടോയെടുക്കാനും വീഡിയോ പകർത്താനും ശ്രമിക്കരുതെന്ന് ആവശ്യപ്പെട്ട എംബസി ആളുകൾ കൂടി നിൽക്കുന്ന ഇടത്ത് നിൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും അറിയിച്ചു.
വാഹനമോടിക്കുന്നതിനിടയിൽ അപായ മുന്നറിയിപ്പ് ലഭിച്ചാൽ പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും അടുത്തുനിന്ന് മാറി റോഡരികിൽ വാഹനം ഒതുക്കണം. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ നിന്ന് 911 എന്ന നമ്പറിലും, മറ്റിടങ്ങളിൽ നിന്ന് 998 എന്ന നമ്പറിലും അടിയന്തിര സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ഹൂതി വിമതർ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നതിനാലാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഇതിനിടെ, ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, റിയാദിലെ പ്രധാന അടയാളങ്ങളിലൊന്നായ 'കിംഗ്ഡം സെന്റർ' എന്ന അംബരചുംബിയായ കെട്ടിടത്തിലെ ഓഫീസുകളിൽ പ്രവർത്തിക്കുന്നവരോട്, "അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ" വീട്ടിലിരുന്ന് ജോലി ചെയ്യാൻ (റിമോട്ട് വർക്ക്) ഞായറാഴ്ച നിർദ്ദേശിച്ചു.
"ഈ കാലയളവിൽ ഓഫീസുകളിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന്" അഭ്യർത്ഥിച്ചുകൊണ്ട്, കെട്ടിട മാനേജ്മെന്റ് വാടകക്കാർക്ക് ഇമെയിൽ അയച്ചതായി എഎഫ്പി (AFP) റിപ്പോർട്ട് ചെയ്യുന്നു. അതേസമയം 99 നിലകളുള്ള ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മാൾ തുടർന്നും പ്രവർത്തിക്കും.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.