റിയാദ് വിമാനത്താവളത്തിന് നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാൻ സ്വദേശി മരിച്ചു,11 പേർക്ക് പരിക്ക്
11 പേർക്ക് പരിക്കേറ്റു.ഇതിന് പിന്നാലെ വിമാനത്താവളത്തിന്റെ അടച്ചിടൽ കാലയളവ് വീണ്ടും നീട്ടി.
13 പേർ മരിക്കാനിടയാക്കിയ മാരകമായ ആക്രമണത്തിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും ആക്രമണമുണ്ടായത്.ഇതേതുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നു.ഇതോടെ സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർ 17 ആയി.
കിഴക്കൻ സൗദിയിലെ ദമ്മാം വിമാനത്താവളത്തിന് നേരെയും ആക്രമണം നടന്നതായി അധികൃതർ അറിയിച്ചു. കൂടാതെ, തെക്കൻ നഗരമായ ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കിയെത്തിയ ഹൂതി ബാലിസ്റ്റിക് മിസൈൽ തിങ്കളാഴ്ച പുലർച്ചെ വ്യോമപ്രതിരോധ സംവിധാനം തകർത്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.