Advertisement
Saudi Arabia

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ

Published: October 12, 2026

റിയാദ് :13 പേർ മരിക്കാനിടയായ റിയാദ് എയർപോർട്ടിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ തുടരുന്നതായിറിപ്പോർട്ട്.പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനിയാണ് റിയാദിൽ ചികിത്സയിൽ കഴിയുന്നത്. എയർപോർട്ടിലെ കരാർ ജീവനക്കാരനായ ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ശനിയാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ 4 സൗദി പൗരന്മാരും ഹൈദരാബാദ് സ്വദേശിയടക്കം 9 വിദേശികളുമാണ് ഉൾപ്പെടുന്നത്. വിദേശികളിൽ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ,ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരെ പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരൻമാരും ഉൾപ്പെടുന്നു. 

ആക്രമണത്തിൽ വിമാനത്താവളത്തിനുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

Advertisement