Advertisement
India

കേരളത്തിലെ യുവാക്കളിൽ എയിഡ്സ് രോഗികളുടെ എണ്ണം കൂടുന്നു,സ്വവർഗ രതിയുമായി ബന്ധപ്പെട്ട കേസുകളും കുത്തനെ ഉയരുന്നു

Published: August 08, 2026
കാസര്‍കോട്: സംസ്ഥാനത്ത് യുവാക്കളിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി പഠനം. 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ എംഎസ്എം അഥവാ സ്വവർഗരതിയുമായി ബന്ധപ്പെട്ടുള്ള എച്ച്ഐ വി ബാധിതരുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. 2025-2026 സാമ്പത്തിക വർഷത്തിൽ പുതിയ എച്ച് ഐവി കേസുകളിൽ 29 ശതമാനം ആയിരുന്നു എം‌എസ്‌എം എങ്കിൽ 2026 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഇത് 31 ശതമാനമായി ആയി വർധിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡേറ്റിംഗ് ആപ്പുകളും വഴിയുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളാണ് യുവാക്കളിൽ എയ്ഡ്സ് വർധിക്കുന്നതിന് കാരണം.
പ്രധാന കാരണങ്ങൾ :
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം: എച്ച്.ഐ.വി പടരുന്നതിൻ്റെ പ്രധാന കാരണം സുരക്ഷിതമല്ലാത്ത (കോണ്ടം ഉപയോഗിക്കാതെയുള്ള) ലൈംഗിക ബന്ധമാണ്. പങ്കാളിയുടെ ലൈംഗിക ലൈൻ ഏതുമാകട്ടെ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം രോഗസാധ്യത വർധിപ്പിക്കുന്നു.

ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗവും മാറ്റങ്ങളും: പുതിയ കാലത്ത് ഡേറ്റിംഗ് ആപ്പുകൾ വഴി എളുപ്പത്തിൽ ലൈംഗിക പങ്കാളികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. എന്നാൽ ലൈംഗിക ആരോഗ്യത്തെക്കുറിച്ചും സുരക്ഷിത മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള കൃത്യമായ അവബോധമില്ലായ്മ രോഗബാധ ഉയരാൻ കാരണമാകുന്നു.

ലഹരിമരുന്നുകളുടെ ഉപയോഗം (Injecting Drug Users): യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗവും, ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെക്കുന്നതും രക്തത്തിലൂടെ എച്ച്.ഐ.വി പടരുന്നതിന് പ്രധാന കാരണമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos