Advertisement
India

ആർ.ശ്രീലേഖയ്ക്കും മതിയായി,കൗൺസിലർ സ്ഥാനം രാജിവെച്ച മുൻ ഡിജിപി കോൺഗ്രസ്സിലേക്കോ?

Published: October 03, 2026
തിരുവനന്തപുരം: തലസ്ഥാന നഗരസഭയിൽ ഭരണകക്ഷിയായ ബിജെപിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കി ശാസ്തമംഗലം വാർഡ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. ബിജെപി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ ശ്രീലേഖ ഉടൻ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കോൺഗ്രസ് ഉന്നത നേതൃത്വവുമായി അവർ പ്രാഥമിക ആശയവിനിമയം നടത്തിയതായാണ് വിവരം.

അതൃപ്തിക്ക് കാരണം മേയർ പദവി?
സർവീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ സജീവമായ ശ്രീലേഖയെ, തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് തുടക്കത്തിൽ സൂചനകളുണ്ടായിരുന്നു. എന്നാൽ, മുതിർന്ന നേതാവ് വി.വി. രാജേഷിനെ മേയർ പദവിയിലേക്ക് നിശ്ചയിച്ചതോടെ പാർട്ടി നേതൃത്വവും ശ്രീലേഖയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയായിരുന്നു. കൗൺസിലർ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള കത്ത് മേയർക്ക് സമർപ്പിച്ച അവർ, തന്റെ അതൃപ്തി പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് അറിയുന്നത്.

101 അംഗങ്ങളുള്ള തിരുവനന്തപുരം നഗരസഭയിൽ നേരിയ ഭൂരിപക്ഷത്തിൽ ഭരണം മുന്നോട്ട് കൊണ്ടുപോകുന്ന എൻഡിഎയ്ക്ക് ശ്രീലേഖയുടെ രാജി വലിയ പ്രഹരമാണ്. ഒരു കൗൺസിലറുടെ കുറവ് ഭരണസമിതിയുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളിയാകും.എന്നാൽ, രാജിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും വ്യക്തിപരമായ അസൗകര്യങ്ങൾ മൂലമാണ് അവർ പദവി ഒഴിഞ്ഞതെന്നുമാണ് മേയർ വി.വി. രാജേഷിന്റെ വിശദീകരണം. കൗൺസിലർ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ബിജെപിയുടെ പ്രാഥമികാംഗത്വം അവർ ഔദ്യോഗികമായി ഉപേക്ഷിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതേസമയം, ആർ. ശ്രീലേഖയുടെ രാജിക്കത്ത് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി.നിയമപ്രകാരം കൗൺസിലർമാർ രാജിക്കത്ത് സമർപ്പിക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്.മേയർക്കോ കലക്ടർക്കോ നൽകുന്ന കത്തുകൾ ഔദ്യോഗിക രാജിയായി അംഗീകരിക്കാൻ സാധിക്കില്ലെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക 

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos