ഒമാനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ ശശികുമാർ മേലേക്കളങ്ങര നിര്യാതനായി
വെള്ളിയാഴ്ച രാവിലെ(ഇന്ന്) ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നിസ്‌വ യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയാണ്. വർഷങ്ങളായി ഇസ്‌കിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഇസ്‌കിയിലെ അസ്‌റി ആർക്കിടെക്റ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
പരേതനായ രാമചന്ദ്രൻ നായരുടെയും ശാന്താകുമാരിയുടെയും മകനാണ്. ഭാര്യ: രാജശ്രീ. മക്കൾ: ശ്രീലക്ഷ്മി, നവനീത്. സഹോദരങ്ങൾ: വിനോദ്കുമാർ, രാജേഷ് കുമാർ. ശശികുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കൈരളി ഇസ്‌കിയുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ശശികുമാറിന്റെ അപ്രതീക്ഷിത വിയോഗം ഇസ്‌കിയിലെയും നിസ്‌വയിലെയും പ്രവാസി മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd