Advertisement
Oman

ഒമാനിലെ ഹൈമക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം,നാലുപേർക്ക് പരിക്കേറ്റു

Published: August 05, 2026
മസ്കത്ത്:ഒമാനിലെ ഹൈമക്ക് സമീപം അൽ ഗഫ്തൈനിലുണ്ടായ വാഹനാപകടത്തിൽ ഒമാനി പൗരൻ മരിച്ചു. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബിദ്ബിദ് സ്വദേശിയായ പൗരനാണ് മരിച്ചത്. ഹൈമ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ആർ.ഒ.പി ഏവിയേഷൻ വിഭാഗം വ്യോമമാർഗം ബിദ്ബിദിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. പരിക്കേറ്റവരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘം പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്‌വ ആശുപത്രിയിലേക്കും ഖൗല ആശുപത്രിയിലേക്കും മാറ്റി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Oman
Advertisement