Advertisement
Oman

വ്യക്തിവൈരാഗ്യം രക്തച്ചൊരിച്ചിലിൽ കലാശിച്ചു: ഒമാനിൽ സ്വദേശികൾക്ക് നേരെ വെടിയുതിർത്തയാൾ അറസ്റ്റിൽ

Published: August 23, 2026

മസ്കത്ത് : ഒമാനിലെ നോർത്ത് ശർഖിയ ഗവർണറേറ്റിലെ ഇബ്ര അൽ ഹൈമയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ ഒമാൻ പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യക്തിപരമായ മുൻവൈരാഗ്യത്തെ തുടർന്ന് മൂന്ന് ഒമാനി പൗരന്മാർക്ക് നേരെയാണ് പ്രതി വെടിയുതിർത്തത്.വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

നോർത്ത് ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd


 

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos