അമേരിക്കക്ക് തങ്ങളുടെ വിദേശനയത്തിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഒമാൻ വിദേശകാര്യ മന്ത്രി
"ഇത് അമേരിക്കയുടെ യുദ്ധമല്ല,"
അമേരിക്കയും ടെഹ്‌റാനും തമ്മിലുള്ള ഏറ്റവും പുതിയ പരോക്ഷ ആണവ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച അൽബുസൈദി അഭിപ്രായപ്പെട്ടു.കഴിഞ്ഞ ഒമ്പത് മാസത്തിനിടെ രണ്ടുതവണ ഇറാനും യു.എസും ഒരു യഥാർത്ഥ കരാറിന്റെ വക്കിലെത്തിയെന്നും എന്നാൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ ലക്ഷ്യമാക്കി വാഷിംഗ്ടൺ അവരുടെ "ഏറ്റവും വലിയ തെറ്റായ കണക്കുകൂട്ടൽ" നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫെബ്രുവരി 28 ന് ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ ചർച്ചകൾ പൂർത്തിയാക്കി മണിക്കൂറുകൾക്ക് ശേഷം ഇസ്രായേലും അമേരിക്കയും നിയമവിരുദ്ധമായ ഒരു സൈനിക ആക്രമണം നടത്തിയത് ഞെട്ടലുണ്ടാക്കിയെന്നും പക്ഷേ അത് തന്നെ ഒട്ടും അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും അൽബുസൈദി പറഞ്ഞു.അയൽ രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ അനിവാര്യവും, എന്നാൽ അങ്ങേയറ്റം ഖേദകരവും, പൂർണ്ണമായും അസ്വീകാര്യവുമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z