Advertisement
Oman

ഒമാനിൽ പ്രായമായ പ്രവാസികൾക്ക് തിരിച്ചടി,60 കഴിഞ്ഞവർക്ക് വർക് പെർമിറ്റ് ലഭിക്കില്ല,പുതുക്കി നൽകുന്നില്ലെന്നും റിപ്പോർട്ട്

Published: August 23, 2026

മസ്‌കത്ത് : 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസി തൊഴിലാളികളുടെ തൊഴിൽ അനുമതിപത്രങ്ങൾ (work permits) നൽകുന്നതും പുതുക്കുന്നതും ഒമാൻ നിർത്തിവച്ചതായി റിപ്പോർട്ട്.ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വകാര്യ മേഖലയിൽ പ്രായമായ വിദേശ ജീവനക്കാർക്ക് തുടരാൻ അനുമതി നൽകിയിരുന്ന, നാല് വർഷത്തിലേറെ പഴക്കമുള്ള നയത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. 

തങ്ങളുടെ തൊഴിലുടമകൾ സമർപ്പിച്ച അനുമതിപത്രം പുതുക്കാനുള്ള അപേക്ഷകൾ കഴിഞ്ഞ ആഴ്ചകളിൽ നിരസിക്കപ്പെട്ടതായി നിരവധി പ്രവാസികൾ പറഞ്ഞു. 60 വയസ്സിനു മുകളിലുള്ള പ്രവാസി തൊഴിലാളികൾക്കുള്ള അനുമതിപത്രങ്ങൾ നിലവിൽ നൽകുന്നില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.

2022 ജനുവരിയിൽ നിലവിൽ വന്ന ചട്ടങ്ങൾ പ്രകാരം, 60 വയസ്സ് പിന്നിട്ട ശേഷവും ഒമാനിൽ ജോലി തുടരുകയും തുടർന്നും തൊഴിൽ പെർമിറ്റ് പുതുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന പ്രായമായ വിദേശ തൊഴിലാളികളെ ഇത് പ്രതികൂലമായി ബാധിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd


YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos