ഒമാന് നേരെ ആക്രമണം നടത്തിയത് ആരെന്നറിയില്ല,അന്വേഷണം തുടരുന്നതായി വിദേശകാര്യ മന്ത്രാലയം
സംഘർഷങ്ങൾ വർധിപ്പിക്കുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും മന്ത്രാലയം ആവർത്തിച്ചു. സജീവമായ നിഷ്പക്ഷത എന്ന വിദേശനയം ഒമാൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കിടയിലും സമാധാനവും സുരക്ഷയും സ്ഥിരതയും ഉണ്ടാകണമെന്ന് ഒമാൻ ആഹ്വാനം ചെയ്തു. നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
അതേസമയം,ഒമാന് നേരെ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു.ഇറാന്റെ ഈ വാദത്തിന് ബലം നൽകുന്നതാണ് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF