Advertisement
Oman

ഒമാന്‍ തീരത്തിനടുത്ത് തായ് ചരക്കുകപ്പലിന് നേരെ ആക്രമണം; 20 പേരെ രക്ഷപ്പെടുത്തി

Published: March 11, 2026

മസ്‌കത്ത്: ഒമാന്‍ തീരത്തിനടുത്ത് ആക്രമിക്കപ്പെട്ട തായ് ചരക്ക് കപ്പലിലെ 20 ജീവനക്കാരെ റോയല്‍ നേവി ഓഫ് ഒമാന്‍ രക്ഷപ്പെടുത്തി. തായ്‌ലന്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത വാണിജ്യ കപ്പലായ മയൂരീ നരീ ഒമാന്‍ തീരത്ത് നിന്ന് ഏകദേശം 13 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ആക്രമിക്കപ്പെട്ടതെന്നും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ പ്രധാന എഞ്ചിന്‍ മുറിയില്‍ തീപിടുത്തമുണ്ടായത് കപ്പലില്‍ അടിയന്തര സാഹചര്യമുണ്ടാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ അതിവഗം പ്രതികരിച്ച റോയല്‍ നേവി ഓഫ് ഒമാന്‍ ഒരു കപ്പലിനെ ഉടന്‍ സ്ഥലത്തേക്ക് അയച്ചു. കപ്പലില്‍ നിന്ന് 20 തായ് പൗരന്മാരെ സംഘം വിജയകരമായി ഒഴിപ്പിച്ചതായും അവരുടെ സുരക്ഷ ഉറപ്പാക്കിയതായും ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z

YOU MAY LIKE

View All Oman
Advertisement