ഒമാൻ തീരത്ത് കരയ്ക്കടിഞ്ഞ കപ്പൽ ഭീഷണിയാവുന്നു,എണ്ണ ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതർ
എണ്ണച്ചോർച്ച ഏകദേശം 390 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ബാധിച്ചതായി ഒമാൻ എൻവയോൺമെന്റ് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു.അപൂർവ്വയിനം കടലാമകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സമുദ്രജീവികളുടെ ആവാസകേന്ദ്രം കൂടിയാണിത്. ദുർബലമായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ വർഷം മറൈൻ റിസർവ് (സമുദ്ര സംരക്ഷണ മേഖല) മേഖലയായി പ്രഖ്യാപിച്ച ഒമാന്റെ തെക്കൻ തീരത്തുള്ള ഹല്ലാനിയാത്ത് ദ്വീപസമൂഹത്തിന് ചുറ്റുമായാണ് എണ്ണപ്പാളി കേന്ദ്രീകരിച്ചിരുന്നത്.പവിഴപ്പുറ്റുകൾ, കടലാമകൾ മുട്ടയിടുന്ന സ്ഥലങ്ങൾ, സമുദ്ര ആവാസവ്യവസ്ഥകൾ, പാരിസ്ഥിതിക പ്രാധാന്യമുള്ള തീരപ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള ആ പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണെന്ന് രാജ്യത്തെ പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd